മുംബൈ: മാറാത്തി നടി ഊർമിള കോത്താര സഞ്ചരിച്ചിരുന്ന കാർ പാഞ്ഞു കയറി മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈ കണ്ഡിവാലിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പോയിസർ മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന തൊഴിലാളികളെയാണ് കാർ ഇടിച്ചുത്തെറിപ്പിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.
നടി സഞ്ചരിച്ച കാർ രണ്ടു മെട്രോ തൊഴിലാളികളെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഇതിൽ ഒരാൾ മരിച്ചു. ഷൂട്ടിംഗിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി.
സംഭവത്തിൽ നടിക്കും ഡ്രൈവർക്കും പരുക്കുകളുണ്ട്. എയർബാഗ് പുറത്തുവന്നതാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരുടെയും പരുക്കുകൾ ഗുരുതരമല്ലെന്നും സമതാ നഗർ പോലീസ് അറിയിച്ചു. ഹ്യുണ്ടായിയുടെ വെർണ കാറാണ് അപകടത്തിൽപെട്ടത്. കാറിന്റ മുൻ ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പോലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നടനും സംവിധായകനുമായ ആദിനാഥ് കോത്താരയുടെ ഭാര്യയാണ് ഊർമിള.
TAGS: NATIONAL | ACCIDENT
SUMMARY: Metro worker dies after actress urmila car hits
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…