ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ് മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ ജൂൺ ആദ്യവാരത്തോടെ ട്രെയിൻ സെറ്റുകൾ ഓടിത്തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും, നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ആറ് കോച്ചുകളുള്ള രണ്ട് ട്രെയിൻ സെറ്റുകൾ മാത്രമേ യെല്ലോ ലൈനിലേക്ക് ലഭിച്ചിട്ടുള്ളൂ. ചൈനയിൽ നിർമ്മിച്ച ആദ്യത്തെ ആറ് കോച്ച് ട്രെയിൻ ഈ വർഷം ഫെബ്രുവരി 14 ന് ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയിരുന്നു.
ഇലക്ട്രോണിക്സ് സിറ്റിയിൽ സ്റ്റേഷൻ ആക്സസ് ആൻഡ് മൊബിലിറ്റി പ്രോഗ്രാം (സ്റ്റാമ്പ്) നഡ്ജ് ചലഞ്ചിന്റെ ഉദ്ഘാടന വേളയിലാണ് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ എം. മഹേശ്വര റാവു ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക് സിറ്റി വഴി ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലൈൻ. ഈ റൂട്ടിലെ ഡ്രൈവർ രഹിത ട്രെയിനുകൾ ചൈനയിലെ സിആർആർസി നാൻജിങ് പുസൻ കമ്പനി ലിമിറ്റഡും പശ്ചിമ ബംഗാളിലെ ടൈറ്റഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് ആണ് നിർമ്മിക്കുന്നത്.
ആർ.വി റോഡ്, റാഗിഗുഡ്ഡ, ജയദേവ ആശുപത്രി, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോങ്കസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിംഗസാന്ദ്ര, ഹൊസ റോഡ്, കൊണപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഹുസ്‌കുരു റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ മെട്രോ സ്റ്റേഷനുകൾ. ഇൻഫോസിസ്, ബയോകോൺ തുടങ്ങിയ പ്രധാന കമ്പനികളിലായുള്ള നൂറുകണക്കിന് ജീവനക്കാർക്ക് ഇലക്ട്രോണിക് സിറ്റിയില്ഡ ഗതാഗത കുരുക്കുകളോ മറ്റ് അസൗകര്യങ്ങളോ ഇല്ലാതെ എത്താൻ ഈ റൂട്ട് സഹായിക്കും.
TAGS: BENGALURU | NAMMA METRO
SUMMARY: Metro yellow line to start service by may end
തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വർധിച്ചത്.…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ…
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടകവസ്തുക്കള്‍…
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ബിജെപിയുടെ പ്രാദേശികനേതാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍…
അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആറു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ…
ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നവംബർ 1 മുതൽ പരീക്ഷണാടിസ്‌ഥാനത്തിലാണ്…