കോട്ടയം: വൈക്കത്ത് കാണാതായ വിദ്യാര്‍ഥിയെ തണ്ണീര്‍മുക്കം ബണ്ടിനു സമീപം വേമ്പനാട്ടുകായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം കുടവെച്ചൂര്‍ പുതുചിറയില്‍ മനുവിന്റെയും ദീപയുടെയും മകന്‍ കാര്‍ത്തികാണ് മരിച്ചത്. വൈക്കം വല്ലകം സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ് പതിനഞ്ചുകാരന്‍.
ചൊവ്വാഴ്ച രാവിലെ കാര്‍ത്തിക്കിനെ സ്‌കൂളില്‍ കൊണ്ടുപോയിവിട്ടിരുന്നു. എന്നാല്‍, സ്‌കൂളില്‍നിന്ന് തിരികെ എത്താത്തതിനെ തുടര്‍ന്ന് വൈക്കം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച രാവിലെ വൈക്കം പോലിസ് നടത്തിയ അന്വേഷണത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന് സമീപത്ത് കാര്‍ത്തിക്കിന്റെ ഒരുചെരുപ്പും ബാഗും മൊബൈല്‍ഫോണും കണ്ടെത്തി.
തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സംശയം തോന്നിയ കായലിന്റെ മധ്യഭാഗത്ത് നടത്തിയ തിരച്ചിലില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തി. തുടര്‍ന്ന് വിശദമായ തിരച്ചിലിനൊടുവില്‍ ഉച്ചയോടെ കാര്‍ത്തിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈക്കം പോലിസ് തുടര്‍നടപടി സ്വീകരിച്ചു.
SUMMARY: Missing 15-year-old found dead in lake
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…