ASSOCIATION NEWS

എംഎംഎ നേതൃത്വ ക്യാമ്പ്

ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. ദേവനഹള്ളി ഫരീക്കോ ഫാം ഹൗസിൽ വെച്ച് നടന്ന എംഎംഎ സ്നേഹ സംഗമ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിനായി കേഴുന്നവരുടെ കണ്ണീരുകൾ പ്രദർശിപ്പിച്ച് സംഘടന വളർത്താൻ ശ്രമിക്കുന്നത് മഹാ അപരാധമാണ്. ജീവകാരുണ്യ പ്രവർത്തനം കൊണ്ട് മറ്റെന്തെങ്കിലും നേട്ടത്തെ ഉദ്ദേശിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി ടി.സി. സിറാജിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംഘടന പ്രവർത്തകർക്ക് മോട്ടിവേഷൻ ക്ലാസ്, കായിക മൽസരങ്ങൾ, ക്വിസ്, ഗാനം തുടങ്ങിയ വിവിധ ഇനം മൽസരങ്ങളും നടന്നു.

രാവിലെ 11 ന് തുടങ്ങിയ പരിപാടി രാത്രി 9 മണി വരെ നീണ്ടു. ട്രഷറർ കെ.എച്ച് ഫാറൂഖ്, വൈസ് പ്രസിഡണ്ട് മാരായ അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ,പ്രവർത്ത സമിതി അംഗങ്ങളായ അബ്ദുല്ല ആയാസ്, സുബൈർ കായക്കൊടി, ശബീർ ടി.സി, പി. എം. മുഹമ്മദ് മൗലവി, സിറാജ്ഹുദവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സമദ് മൗലവി മാണിയൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഫരീക്കോ ഫാം ഹൗസ് മേനേജ്മെൻ്റ് Dr സലീം, സഈദ് ഫരീക്കോ തുടങ്ങിയവരും പങ്കെടുത്തു.
SUMMARY: MMA Leadership Camp

NEWS DESK

Recent Posts

യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു; ഡിവൈഡറില്‍ ഇടിച്ചു കയറി

ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…

17 minutes ago

വിലക്കിയ സിനിമകള്‍ ഐഎഫ്‌എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…

34 minutes ago

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…

1 hour ago

മസാല ബോണ്ടിലെ ഇഡി നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…

2 hours ago

പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…

3 hours ago

വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…

4 hours ago