എംഎംഎ നേതൃത്വ ക്യാമ്പ്

ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. ദേവനഹള്ളി ഫരീക്കോ ഫാം ഹൗസിൽ വെച്ച് നടന്ന എംഎംഎ സ്നേഹ സംഗമ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിനായി കേഴുന്നവരുടെ കണ്ണീരുകൾ പ്രദർശിപ്പിച്ച് സംഘടന വളർത്താൻ ശ്രമിക്കുന്നത് മഹാ അപരാധമാണ്. ജീവകാരുണ്യ പ്രവർത്തനം കൊണ്ട് മറ്റെന്തെങ്കിലും നേട്ടത്തെ ഉദ്ദേശിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി ടി.സി. സിറാജിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംഘടന പ്രവർത്തകർക്ക് മോട്ടിവേഷൻ ക്ലാസ്, കായിക മൽസരങ്ങൾ, ക്വിസ്, ഗാനം തുടങ്ങിയ വിവിധ ഇനം മൽസരങ്ങളും നടന്നു.

രാവിലെ 11 ന് തുടങ്ങിയ പരിപാടി രാത്രി 9 മണി വരെ നീണ്ടു. ട്രഷറർ കെ.എച്ച് ഫാറൂഖ്, വൈസ് പ്രസിഡണ്ട് മാരായ അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ,പ്രവർത്ത സമിതി അംഗങ്ങളായ അബ്ദുല്ല ആയാസ്, സുബൈർ കായക്കൊടി, ശബീർ ടി.സി, പി. എം. മുഹമ്മദ് മൗലവി, സിറാജ്ഹുദവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സമദ് മൗലവി മാണിയൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഫരീക്കോ ഫാം ഹൗസ് മേനേജ്മെൻ്റ് Dr സലീം, സഈദ് ഫരീക്കോ തുടങ്ങിയവരും പങ്കെടുത്തു.
SUMMARY: MMA Leadership Camp

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പ്രഭാതസവാരിക്കിടെ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു...

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷ: കർണാടക ചാപ്റ്ററിന് മികച്ച വിജയം

ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍...

ഓണം ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷം – വി എസ് ജോയ് എംഎൽഎ 

ബെംഗളൂരു: ഒരുമയുടെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം നല്‍കുന്ന ആഘോഷമാണ് ഓണമെന്ന് വി...

Related Articles

Popular Categories