ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോക്രോച്ച്‌ ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള അസാധാരണ സുരക്ഷാ സംരക്ഷണമാണ് കേന്ദ്ര സർക്കാർ നല്‍കുന്നതെന്ന് ദീപ്കെ പറഞ്ഞ. സിജെപി, എസ്‌എഫ്‌ഐ, എഐഎസ്‌എഫ് എന്നീ സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനായി മുൻ മുഖ്യമന്ത്രിമാരെ വരെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യം ഉണ്ടായെന്നും, എന്തിനാണ് ഇത്രയധികം സുരക്ഷയെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനെത്തുന്നവരെയെല്ലാം ശാരീരികമായി നേരിടാമെന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നത്. ഗ്യാനേശിന് വേണ്ടി ഡല്‍ഹി മുഴുവന്‍ കത്തിക്കാനും മോദി തയാറാണ്. അതിനും വേണ്ടി എന്ത് സഹായമാണ് ഗ്യാനേഷ് മോദിക്ക് ചെയ്ത് കൊടുത്തത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സഹായിച്ചതിലുള്ള പ്രത്യുപകാരമാണോ.

മോദി ഇത്ര പേടിതൊണ്ടന്‍ ആകരുത്. രാജ്യം ഇത് തിരിച്ചറിഞ്ഞു. ശാഖയില്‍ ഇതുവരെ ദേശീയ പതാക ഉയര്‍ത്തിട്ടില്ല. അത് കൊണ്ടാണ് തെരുവുകളില്‍ അത് കാണുമ്പോള്‍ തടയുന്നതെന്നും അഭിജിത് ദീപ്‌കെ കുറ്റപ്പെടുത്തി. മോദിക്ക് ഗ്യാനേഷ് ത്രിവര്‍ണ്ണ പതാകയെക്കാള്‍ പ്രധാനമാണോ?. പിണറായി, രാഹുല്‍ ഗാന്ധി എല്ലാവരെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേശിനെ രക്ഷിക്കാന്‍.

എന്താണ് ഗ്യാനേഷ് മോദിക്കും അമിത് ഷാക്കും നല്‍കുന്നത്. ട്രെയിനുകള്‍ നിര്‍ത്തി, ഡല്‍ഹി അടച്ചു പൂട്ടി. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മുന്‍ മുഖ്യമന്ത്രിമാരെ ആക്രമിക്കുന്നു, വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നു, പ്രതിഷേധിച്ചവരെ തിഹാര്‍ ജയിലില്‍ അടയ്ക്കുന്നു. ഇതൊക്കെ മോദി ഗ്യാനേശിന് വേണ്ടി ചെയ്യുന്നതാണ്. ഈ പ്രതിഷേധസ്വരങ്ങളെ മോദി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Modi government uses state machinery to protect Gyanesh Kumar: Abhijit Deepke

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയായേക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ...

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

Related Articles

Popular Categories