തിരുവനന്തപുരം: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില് തിളച്ച വെള്ളം ഒഴിച്ച കേസിലെ പ്രതി അശ്വതി അച്ചു പിടിയില്. കൊല്ലം ഒഴുകുപാറയ്ക്കല് സ്വദേശിയായ അശ്വതി അച്ചുവിനെ തിരുവനന്തപുരത്തെ ഫ്ലാറ്റില് നിന്നാണ് ചടയമംഗലം പോലീസ് പിടികൂടിയത്. കേസില് അശ്വതി അച്ചുവിന്റെ മകള് നേരത്തെ പിടിയിലായിരുന്നു.
അമ്മയുടെ നിർദ്ദേശപ്രകാരമാണ് താൻ തിളച്ച വെള്ളമൊഴിച്ചതെന്ന് അമൃത പോലീസിന് മൊഴി നല്കിയിരുന്നു. ഹണി ട്രാപ്പ് കേസിലും ഇവർ പ്രതികളാണെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ കേസിലും ഹണി ട്രാപ്പ് കേസിലും അശ്വതി അച്ചു പ്രതിയാണ്. അമ്മയെ ആക്രമിച്ച കേസില് കുറച്ചുദിവസങ്ങളായി ഇവർ ഒളിവിലായിരുന്നു.
തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനില് നിന്ന് 40,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലും അശ്വതി അച്ചു നേരത്തെ പ്രതിയായിട്ടുണ്ട്. വിവാഹവാഗ്ദാനം നല്കി പലതവണയായി പണം വാങ്ങിയെന്നാണ് പരാതി. പോലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉള്പ്പെടെ നിരവധി പേരെ വഞ്ചിച്ച് പണം തട്ടിയെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിരുന്നു.
നിരവധി പോലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണി ട്രാപ്പില് കുടുക്കിയെന്ന ആരോപണവും അശ്വതി അച്ചുവിനെതിരെ നേരത്തെയുണ്ടായിരുന്നു. പോലീസുകാരുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റുകള് നടത്തുകയും പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രീതിയെന്നാണ് ആരോപണം.
SUMMARY: Case involving pouring of boiling water on mother’s body; ‘honey trap’ accused Ashwathi Achu arrested
















