ബെംഗളൂരു: ഓണ്‍ലൈന്‍ വതുവെപ്പ്, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയുടെയും ബന്ധുക്കളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി.
ചിത്രദുർഗ ചല്ലാകരെയിലെ വീരേന്ദ്രയുടെയും സഹോദരൻ അടക്കമുള്ളവരുടെയും വീടുകൾക്കുപുറമേ ബെംഗളൂരു, ഹുബ്ബള്ളി, ഗോവ, മുംബൈ, ജോധ്പുർ തുടങ്ങിയിടങ്ങളിലുള്ള 30-ഓളം കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു.
വീരേന്ദ്രയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഗോവയിൽ പ്രവർത്തിക്കുന്ന കാസിനോകളിലൂടെ നേരിട്ടും ഓൺലൈനിലും അനധികൃതമായി ചൂതാട്ടം നടത്തിയെന്നാണ് കേസ്. വീരേന്ദ്രയുടെ ഗോവയിലെ കസിനോകളായ പപ്പീസ് കസീനോ ഗോൾഡ്, ഓഷൻ റി വേർസ് കസീനോ, പപ്പീസ് കസീനോ പരേഡ്, ഓഷൻ 7 കസീനോ, ബിഗ് ഡാഡി കസീനോ എന്നിവിടങ്ങളിലും റെയ്‌ഡ് നടത്തി. കിങ്സ് 567, രാജ 567, പപ്പീസ് 003, രത്ന ഗെയിമിങ് തുടങ്ങിയ ഓൺലൈൻ വാതുവയ്പ് സൈറ്റുകളും വീരേന്ദ്ര നടത്തുന്നതായാണ് വിവരം. ഇവിടങ്ങളിലും വെള്ളിയാഴ്ച പരിശോധന നടത്തി.
മുൻപ് ജെഡിഎസിലായിരുന്ന വീരേന്ദ്ര കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് കോൺഗ്രസിൽ ചേർന്നത്. ചിത്രദുർഗ നിയമസഭാ മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്.
SUMMARY: Money laundering case; ED raids Congress MLA’s house
വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു…
വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ്…
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു…
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു…
ബെംഗളൂരു: സംസ്ഥാനത്ത് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ ബെസ്‌കോം നിര്‍ദേശിച്ചു. യൂണിറ്റിന് 1.65 രൂപ ഉയര്‍ത്താനാണ് ബെസ്‌കോം മാനേജ്‌മെന്റ് കര്‍ണാടക…