കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ഓണ്‍ലൈന്‍ വതുവെപ്പ്, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയുടെയും ബന്ധുക്കളുടെയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി.

ചിത്രദുർഗ ചല്ലാകരെയിലെ വീരേന്ദ്രയുടെയും സഹോദരൻ അടക്കമുള്ളവരുടെയും വീടുകൾക്കുപുറമേ ബെംഗളൂരു, ഹുബ്ബള്ളി, ഗോവ, മുംബൈ, ജോധ്പുർ തുടങ്ങിയിടങ്ങളിലുള്ള 30-ഓളം കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു.

വീരേന്ദ്രയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഗോവയിൽ പ്രവർത്തിക്കുന്ന കാസിനോകളിലൂടെ നേരിട്ടും ഓൺലൈനിലും അനധികൃതമായി ചൂതാട്ടം നടത്തിയെന്നാണ് കേസ്. വീരേന്ദ്രയുടെ ഗോവയിലെ കസിനോകളായ പപ്പീസ് കസീനോ ഗോൾഡ്, ഓഷൻ റി വേർസ് കസീനോ, പപ്പീസ് കസീനോ പരേഡ്, ഓഷൻ 7 കസീനോ, ബിഗ് ഡാഡി കസീനോ എന്നിവിടങ്ങളിലും റെയ്‌ഡ് നടത്തി. കിങ്സ് 567, രാജ 567, പപ്പീസ് 003, രത്ന ഗെയിമിങ് തുടങ്ങിയ ഓൺലൈൻ വാതുവയ്പ് സൈറ്റുകളും വീരേന്ദ്ര നടത്തുന്നതായാണ് വിവരം. ഇവിടങ്ങളിലും വെള്ളിയാഴ്ച പരിശോധന നടത്തി.

മുൻപ്‌ ജെഡിഎസിലായിരുന്ന വീരേന്ദ്ര കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് കോൺഗ്രസിൽ ചേർന്നത്. ചിത്രദുർഗ നിയമസഭാ മണ്ഡലത്തിൽനിന്നാണ്‌ വിജയിച്ചത്‌.
SUMMARY: Money laundering case; ED raids Congress MLA’s house

Hot this week

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

Related Articles

Popular Categories