ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ രാജിവെച്ചു.കേസില്‍ അന്വേഷണം പുരോ?ഗമിക്കുന്നതിനിടെയാണ് രാജിവച്ചത്. ആരോപണമുയര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ രാജി. യശ്വന്ത് വര്‍മയെ എല്ലാ പദവികളില്‍ നിന്നും മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ നീക്കം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യശ്വന്ത് വര്‍മയുടെ വീട്ടിനുള്ളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. വസതിയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് വിവരം പുറത്തായത്. അ?ഗ്‌നിരക്ഷാസേന ഉദ്യോ?ഗസ്ഥരാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം. ഒന്നര അടി ഉയരത്തില്‍ വരെ കൂട്ടിയിട്ട നോട്ടുകള്‍ കണ്ടെത്തിയെന്നായിരുന്നു ആരോപണം.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു അലഹാബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് വര്‍മ്മയെ മാറ്റിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. തന്റെ വസതിയില്‍ നിന്ന് യാതൊരു പണവും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു യശ്വന്ത് വര്‍മയുടെ പ്രതികരണം. തീപിടിത്തം നടന്ന സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്ത് ആദ്യം എത്തിയത് താനല്ലെന്നും ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാര്‍ലമെന്ററി സമിതിയോട് അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
SUMMARY: Money recovered from house. Justice Yashwant Verma resigns, decision taken amid impeachment proceedings
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…