ബെംഗളൂരു: കർണാടകയിൽ ഇത്തവണ കാലവർഷം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റിപ്പോർട്ട്. സാധാരണ ജൂൺ മാസാദ്യം ആരംഭിക്കുന്ന കാലവർഷം ഇക്കുറി മെയ് അവസാനം തന്നെ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിലുള്ളത്. ഇത്തവണ സംസ്ഥാനത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.
സാധാരണ കേരളത്തിൽനിന്ന് കർണാടകയിലേക്ക് മൺസൂൺ എത്താൻ നാല് ദിവസമെടുക്കുമെന്ന് ബെംഗളൂരുവിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥനായ സി.എസ്. പാട്ടീൽ പറഞ്ഞു. മെയ് അവസാനത്തോടെ കർണാടകയിൽ മഴക്കാലം ആരംഭിക്കും. തെക്കൻ ഉൾനാടൻ ജില്ലകളിലും വടക്കൻ ഉൾനാടൻ ജില്ലകളിലും 20 ശതമാനത്തിലധികം മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
കാലവർഷം ദുർബലമാക്കുന്ന സാഹചര്യമുണ്ടായാൽ നിലവിലുള്ള റിപ്പോർട്ടിൽ മാറ്റമുണ്ടാകുമെന്ന് കർണാടക നാച്വറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെൻ്റർ മുൻ ഡയറക്ടർ ശ്രീനിവാസ റെഡ്ഡി പറഞ്ഞു. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ജൂൺ ഒന്ന് അല്ലെങ്കിൽ രണ്ട് തീയതിയിലാകും കാലവർഷം എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | RAIN
SUMMARY: Karnataka to receive monsoon rainfall earlier this year
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…