Categories: NATIONALTOP NEWS

മാസപ്പടി കേസ്; തുടര്‍നടപടികള്‍ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സിഎംആർഎല്‍ ഫയല്‍ ചെയ്ത കേസില്‍ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്‌എഫ്‌ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

സിഎംആർഎല്‍ ഫയല്‍ ചെയ്ത കേസില്‍ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്‌എഫ്‌ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പുറത്തിറക്കിയ ഉത്തരവിന്‍റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

കേസില്‍ അന്വേഷണ റിപ്പോർട്ട് ഫയല്‍ ചെയ്തത് ആശയ വിനിമയത്തിലെ കുറവ് കാരണമാണെന്ന് അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ചേതൻ ശർമ അറിയിച്ചതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിഎംആർഎല്‍ ഹർജിയില്‍ തീർപ്പാകുന്നത് വരെ അന്വേഷണ റിപ്പോർട്ട് ഫയല്‍ ചെയ്യില്ലെന്ന് കോടതിക്ക് വാക്കാൻ നല്‍കിയ ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ബുധനാഴ്ച ചോദിച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

TAGS : VEENA VIJAYAN
SUMMARY : Monthly payment case; Delhi High Court stays further proceedings

Savre Digital

Recent Posts

ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു

ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…

20 minutes ago

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…

41 minutes ago

ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗീകാതിക്രമം നടത്തിയ കേസ്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎ മുൻ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദ്.…

1 hour ago

നടൻ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: നടി  ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…

2 hours ago

അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…

3 hours ago

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…

4 hours ago