കണ്ണൂർ: കണ്ണൂരില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണനേരിട്ടതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പറമ്പായി സ്വദേശികളായ വി.സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്‍നാസ് എന്നിവരെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. കായലോട് പറമ്പായിലെ റസീന(40)യുടെ ആത്മഹത്യയിലാണ് അറസ്റ്റ്.
റസീന സുഹൃത്തായ യുവാവിനൊപ്പം കാറിൽ സംസാരിക്കുന്നത് കണ്ട പ്രതികൾ അവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പ്രതികൾ മണിക്കൂറുകളോളം മാറ്റി നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. റസീനയുടെ സുഹൃത്തിനെ പ്രതികള്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പരസ്യവിചാരണ ചെയ്തുവെന്നുമാണ് പരാതി. യുവാവിന്‍റെ ഫോണും ടാബുമടക്കം പിടിച്ചുവെച്ചുവെന്നും ആരോപണമുണ്ട്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പിലും വ്യക്തമാക്കുന്നുണ്ട്.
ജൂൺ 17 നാണ് റസീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ മൂന്നുപേരുടെ ചോദ്യം ചെയ്യൽ ഉൾപ്പെടെ, തനിക്കുണ്ടായ മനോവിഷയം റസീന ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. റസീനയുടെ കുടുംബം പിണറായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ പ്രതികൾ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
SUMMARY: Moral policing abuse in Kannur: Woman found dead, three arrested
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന്…
മംഗളുരു: നൂറിലേറെപേരുടെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു…
ബെംഗളൂരു: തിരുവനന്തപുരം വെള്ളായണി സ്വദേശി എസ്. രാജേന്ദ്രൻ (83) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ നാരായണ റെഡ്ഡി…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം…
ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.…
ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…