കണ്ണൂരിൽ സദാചാരപ്പോലീസ് അതിക്രമം: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണനേരിട്ടതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പറമ്പായി സ്വദേശികളായ വി.സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്‍നാസ് എന്നിവരെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. കായലോട് പറമ്പായിലെ റസീന(40)യുടെ ആത്മഹത്യയിലാണ് അറസ്റ്റ്.

റസീന സുഹൃത്തായ യുവാവിനൊപ്പം കാറിൽ സംസാരിക്കുന്നത് കണ്ട പ്രതികൾ അവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പ്രതികൾ മണിക്കൂറുകളോളം മാറ്റി നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. റസീനയുടെ സുഹൃത്തിനെ പ്രതികള്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പരസ്യവിചാരണ ചെയ്തുവെന്നുമാണ് പരാതി. യുവാവിന്‍റെ ഫോണും ടാബുമടക്കം പിടിച്ചുവെച്ചുവെന്നും ആരോപണമുണ്ട്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പിലും വ്യക്തമാക്കുന്നുണ്ട്.

ജൂൺ 17 നാണ് റസീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ മൂന്നുപേരുടെ ചോദ്യം ചെയ്യൽ ഉൾപ്പെടെ, തനിക്കുണ്ടായ മനോവിഷയം റസീന ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. റസീനയുടെ കുടുംബം പിണറായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ പ്രതികൾ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

SUMMARY: Moral policing abuse in Kannur: Woman found dead, three arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

ബെംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ഡീലക്സ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ പേരാവൂർ, നെടുംപൊയിൽ വഴിയുള്ള ബെംഗളൂരു– തലശ്ശേരി സ്വിഫ്റ്റ്...

എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന...

പാക്കിസ്ഥാനില്‍ പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ചാവേര്‍ ആക്രമണം; സ്ത്രീകളും കുഞ്ഞുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക്...

മാലിന്യ നിർമാർജനം ശക്തമാക്കാൻ ബെംഗളൂരു; പ്രതിദിന ശേഷി 9,000 ടണ്ണായി ഉയർത്തുന്നു

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി ഗ്രേറ്റർ...

5–6 കിലോമീറ്റർ യാത്രയ്ക്ക് രണ്ട് മണിക്കൂറിലധികം; വൈറ്റ്‌ഫീൽഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡ്–വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെയും...

നീലസാന്ദ്ര യൂണിറ്റ് എസ്കെഎസ്എസ്എഫിന് പുതിയ നേതൃത്വം

ബെംഗളൂരു: എസ്കെഎസ്എസ്എഫ് ബെംഗളൂരു കമ്മിറ്റിക്ക് കീഴിൽ ബെംഗളൂരു സൗത്തിലും നോർത്തിലുമായി യൂണിറ്റ്...

മതിയായ വൈദ്യുതി ലഭിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന്...

Related Articles

Popular Categories