ബെംഗളൂരു: 19-കാരിയായ മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ മാണ്ഡ്യയില്‍ അമ്മയും മകളും ജീവനൊടുക്കി. മലവള്ളി താലൂക്കിലെ ദളവായി കൊടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ശകുന്തള (43), മകൾ പ്രിയങ്ക (19) എന്നിവറെയാണ് ഞായറാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസിയായ മുത്തുരാജുവിന്റെ നിരന്തരമായ ഭീഷണിയെത്തുടർന്നാണ് ഇരുവരും ജീവനൊടുക്കിയാതെന്നാണ് വിവരം. മുത്തുരാജുവിനെതിരെ (35) പോലിസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു
മുത്തുരാജു വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. എന്നാൽ ഇയാൾ കഴിഞ്ഞ കുറച്ചു കാലമായി പ്രിയങ്കയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും കുടുംബത്തെയും ശല്യം ചെയ്യുകയായിരുന്നു. പ്രിയങ്കയുടെ കുടുംബം ഇയാളുടെ ആവശ്യം നിരസിക്കുകയും പ്രിയങ്കയിൽ നിന്ന് അകന്നുനിൽക്കാൻ താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിനിടെ കുടുംബം പ്രിയങ്കയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിച്ചു. പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ച വിവരമറിഞ്ഞ മുത്തുരാജു പ്രിയങ്കയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കൊല്ലുമെന്നും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തി.
പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ ഈ ഭീഷണി കുടുംബത്തെ വലിയ മാനസിക സമ്മർദ്ദത്തിലാക്കി. ഗ്രാമത്തിൽ അപമാനിക്കപ്പെടുമോ എന്നും മുത്തുരാജു ഉപദ്രവിക്കുമോ എന്നുമുള്ള ഭയമാണ് ഇരുവരെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന.
പ്രിയങ്കയുടെ പിതാവ് മഹേഷ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ. മഹേഷിന്റെ പരാതിയിൽ ഹാലഗുരു പോലിസ് മുത്തുരാജുവിനെതിരെ കേസെടുത്തത്. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ പിടികൂടാൻ പോലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…