ബെംഗളൂരു: ആചാര, അധികാരങ്ങള്‍ക്കെതിരെ നവീന ആശയാവിഷ്കാരങ്ങളിലൂടെ പ്രതിരോധം തീര്‍ത്ത എഴുത്തുകാരനും പാരമ്പര്യ ജാതി,മത ബോധ്യങ്ങളെ നിശിതമായ സ്വന്തം ശൈലിയില്‍ പുനര്‍ നിര്‍വ്വചിച്ച ചലച്ചിത്രകാരനുമായിരുന്നു അന്തരിച്ച എം.ടി. വാസുദേവന്‍ നായര്‍ എന്ന് എഴുത്തുകാരനും വിവര്‍ത്തകനുമായ സുധാകരന് രാമന്തളി. ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്റ് ആര്‍ട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച എം.ടി. സ്മൃതിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മദാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ കെ.ആര് കിഷോര്‍, ബി.എസ് ഉണ്ണികൃഷ്ണന് എന്നിവര്‍ അനുബന്ധ പ്രഭാഷണം നടത്തി.
ഫ്രാന്‍സിസ് ആന്റണി, കെ.പി. ഗോപാലകൃഷ്ണന്, സി.ഡി തോമസ്, കെ ചന്ദ്രശേഖരന്, ഡെന്നീസ് പോള്‍, ഷംസുദ്ദീന് കൂടാളി, ടി എം ശ്രീധരന്, ആര് വി ആചാരി, എം.ബി. മോഹന്‍ദാസ്, അനില്‍ മിത്രാനന്ദപുരം, തങ്കച്ചന് പന്തളം തുടങ്ങിയവര്‍ എംടിയെ അനുസ്മരിച്ചു. ശാന്തകുമാര്‍ ഇലപ്പുള്ളി സാഗതവും, അര്‍ച്ചന സുനില്‍ നന്ദിയും പറഞ്ഞു.
<BR>
TAGS : BANGALORE WRITERS AND ARTISTS FORUM | MT VASUDEVAN NAIR
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…