ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് അതോറിറ്റി മുൻ ചെയർമാൻ കെ. മാരിഗൗഡ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ശാന്തിനഗറിലെ ഏജൻസിയുടെ ഓഫീസിലെത്തി മാരിഗൗഡ മൊഴി രേഖപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് മൈസൂരു ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനും റായ്ച്ചൂർ കോൺഗ്രസ് എംപിയുമായ ജി. കുമാർ നായിക്കിനെയും സിദ്ധരാമയ്യയുടെ പേഴ്സണൽ അസിസ്റ്റൻ്റ് സി.ടി. കുമാറിനെയും ഇഡി ബുധനാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മരിഗൗഡ കഴിഞ്ഞ മാസം മുഡ ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. മുഡ ഏറ്റെടുത്ത ഭൂമിക്ക് പകരമായി ബി എം പാർവതിക്ക് കൂടുതൽ മൂല്യമുള്ള 14 പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടിൽ സിദ്ധരാമയ്യ അടക്കമുള്ളവർ ലോകായുക്ത, ഇഡി അന്വേഷണം നേരിടുകയാണ്.
TAGS: KARNATAKA | MUDA SCAM
SUMMARY: Ex-MUDA chairman Marigowda appears before ED for questioning
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…