ഭൂമി അനുവദിച്ചതിൽ ക്രമക്കേട്; മുഡ മുൻ കമ്മീഷണർ ഇഡിക്ക് മുമ്പിൽ ഹാജരായി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് അതോറിറ്റി മുൻ ചെയർമാൻ കെ. മാരിഗൗഡ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ശാന്തിനഗറിലെ ഏജൻസിയുടെ ഓഫീസിലെത്തി മാരിഗൗഡ മൊഴി രേഖപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് മൈസൂരു ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനും റായ്ച്ചൂർ കോൺഗ്രസ് എംപിയുമായ ജി. കുമാർ നായിക്കിനെയും സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റൻ്റ് സി.ടി. കുമാറിനെയും ഇഡി ബുധനാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മരിഗൗഡ കഴിഞ്ഞ മാസം മുഡ ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. മുഡ ഏറ്റെടുത്ത ഭൂമിക്ക്‌ പകരമായി ബി എം പാർവതിക്ക്‌ കൂടുതൽ മൂല്യമുള്ള 14 പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടിൽ സിദ്ധരാമയ്യ അടക്കമുള്ളവർ ലോകായുക്ത, ഇഡി അന്വേഷണം നേരിടുകയാണ്‌.

TAGS: KARNATAKA | MUDA SCAM
SUMMARY: Ex-MUDA chairman Marigowda appears before ED for questioning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

മെസിയുടെ പേരില്‍ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും റിപ്പോർട്ടർ ടിവി ആസ്ഥാനത്തും എസ്.ഐ.ടിയുടെ വ്യാപക പരിശോധന

കൊച്ചി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പി​ൽ കൊ​ച്ചി​യി​ലും വ​യ​നാ​ട്ടി​ലും വ്യാ​പ​ക...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരവിജയികൾ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ...

ഗണേശോത്സവം: ബെംഗളൂരുവിലെ ചില മേഖലകളിൽ അഞ്ച് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും വിഗ്രഹ നിമജ്ജന ഘോഷയാത്രകളും കണക്കിലെടുത്ത് ബെംഗളൂരുവിലെ തിരഞ്ഞെടുത്ത...

മണിപ്പുരിൽ വീണ്ടും ആക്രമണം: രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്നു; ഫാം ഹൗസുകൾക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക്...

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

Related Articles

Popular Categories