Categories: NATIONALTOP NEWS

മുംബൈ ബോട്ടപകടം: ഏഴ് വയസുകാരന്റെ മൃതദേഹം കൂടി കണ്ടെത്തി, മരണം 15 ആയി

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപമുണ്ടായ ബോട്ടപകടത്തിൽ കാണാതായ ആറ് വയസുകാരന്റെ മൃത​​ദേഹം കൂടി കണ്ടെത്തി. ഗോവ സ്വദേശിയായ ജോഹാൻ അഷ്‌റഫ് പത്താനാണ് മരിച്ചത്. ​ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപ പ്രദേശത്തുനിന്നാണ് ജോഹാന്റെ മൃത​​ദേഹം കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 15 ആയി. ജോഹാന്റെ മൃതദേഹം മുംബൈയിലെ സർ ജെജെ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. നാവികസേനയുടെ സ്പീഡ് ബോട്ടുമായി ‘നീൽകമൽ’ പാസഞ്ചർ കപ്പൽ കൂട്ടിയിടിക്കുകയായിരുന്നു. മുംബൈ ഹാർബറിൽ എൻജിൻ ട്രയൽ നടത്തുന്നതിനിടെ എൻജിൻ തകരാർ മൂലം ഇന്ത്യൻ നാവികസേനയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. 110 പേരാണ് യാത്രാ ബോട്ടിൽ ഉണ്ടായിരുന്നത്. നാവിക സേനയുടെ ബോട്ടിൽ ആറ് പേരുണ്ടായിരുന്നു. ഇത് വരെ 101  പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ നാവികസേന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

യാത്രാബോട്ടിൽ 110-ലധികം പേരുണ്ടായിരുന്നു എന്നാണ് വിവരം. സ്പീഡ് ബോട്ട് ഓടിച്ച നാവികന്റെ പേരിൽ കൊളാബ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ആരാണ് ബോട്ട് ഓടിച്ചതെന്ന വിവരം നാവികസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രൈവർക്ക് ഈ സ്പീഡ് ബോട്ടിലുള്ള നിയന്ത്രണംവിട്ടതാണ് അപകടത്തിനുകാരണമെന്നാണ് പോലീസ് പറയുന്നത്.
<br>
TAGS : BOAT TRAGEDY | MUMBAI
SUMMARY : Mumbai boat accident: Another body of seven-year-old found, death toll rises to 15

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

7 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

7 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

8 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

9 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

10 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

10 hours ago