Categories: SPORTSTOP NEWS

ഐപിഎൽ; പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ, തോൽവിയുമായി ഡൽഹി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സ്വപ്നം സാധ്യമാക്കി. നിർണായക മത്സരത്തിൽ ഡൽഹിയെ തകർത്താണ് മുംബൈ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. 59 റൺസിനാണ് മുംബൈയുടെ ജയം. മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 121 റൺസിന് പുറത്തായി. വാങ്കഡെയിൽ മുംബൈ ബൗളർമാർക്ക് മുന്നിൽ ഡൽഹിക്ക് പിടിച്ചുനിൽക്കാനായില്ല. ​മത്സരത്തിൽ പരാജയപ്പെട്ടതോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 27 റൺസിനിടെ ടീമിന് മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടമായി. നായകൻ ഫാഫ് ഡു പ്ലെസിസ്(6), കെ.എൽ. രാഹുൽ (11), അഭിഷേക് പോറൽ(6) എന്നിവർ വേഗം കൂടാരം കയറി. തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായെങ്കിലും സമീർ റിസ്വിയും വിപ്രജ് നിഗവും പ്രതിരോധത്തിന് ശ്രമിച്ചു. സ്കോർ 55 ൽ നിൽക്കേ വിപ്രജ് നിഗം(20) പുറത്തായി. പിന്നാലെ ട്രിസ്റ്റൺ സ്റ്റബ്സും(2) കൂടാരം കയറിയതോടെ ഡൽഹിയുടെ പരാജയം ഉറപ്പായിരുന്നു.

അശുതോഷ് ശർമ(18), മാധവ് തിവാരി(3), കുൽദീപ് യാദവ്(7) എന്നിവർക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഒടുവിൽ 18.2 ഓവറിൽ 121 റൺസിന് ഡൽഹി പുറത്തായി. മുംബൈക്കായി ജസ്പ്രീത് ബുംറയും മിച്ചൽ സാന്റ്നറും മൂന്നുവീതം വിക്കറ്റെടുത്തു. മുംബൈക്കായി സൂര്യകുമാർ 43 പന്തിൽ നിന്ന് ഏഴ് ഫോറുകളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 73 റൺസെടുത്തു. നമാൻ ധിർ എട്ട് പന്തിൽ നിന്ന് 24 റൺസെടുത്തു.

TAGS: SPORTS | IPL
SUMMARY: Mumbai Indians secures Play off in IPL

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വർണക്കൊള്ളയില്‍ എൻ.വാസുവിന്റെ ജാമ്യഹർജി തള്ളി സുപ്രിംകോടതി. താൻ കമ്മീഷണർ മാത്രമായിരുന്നുവെന്ന വാസുവിന്റെ വാദം കോടതി തള്ളി. 'ദൈവത്തെ…

6 minutes ago

കണ്ണൂരില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: ഒന്നരവയസുകാരൻ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ്…

55 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145…

2 hours ago

കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ  സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ…

2 hours ago

ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; മൂന്ന് പേര്‍ വെന്തുമരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക്…

2 hours ago

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനില്‍ – ഗീതാ കുമാരി ദമ്പതികളുടെ മകന്‍ ആരോമലിനെയാണ്…

3 hours ago