ഐപിഎൽ 2024 സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് 18 റൺസിനാണ് മുംബൈ തോറ്റത്. ലഖ്നൗ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. സീസണിലെ മുംബൈയുടെ 10-ാം തോൽവിയായിരുന്നു ഇത്. ഇതോടെ നാല് മത്സരങ്ങൾ ജയിച്ച് എട്ടു പോയന്റുമായി അവസാന സ്ഥാനക്കാരായി മുംബൈയുടെ സീസൺ അവസാനിച്ചു. 14 കളികളിൽ നിന്ന് 14 പോയന്റ് നേടി ആറാം സ്ഥാനത്തെത്തിയ ലഖ്നൗ പ്ലേ ഓഫ് കാണാതെ പുറത്തായി.
മികച്ച തുടക്കത്തിനു ശേഷമാണ് മുംബൈ മത്സരം കൈവിട്ടത്. 38 പന്തിൽ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം 68 റൺസെടുത്ത രോഹിത് ശർമയാണ് ടീമിന്റെ ടോപ് സ്കോറർ. 20 പന്തിൽ നിന്ന് 23 റൺസെടുത്ത ഡെവാൾഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് രോഹിത് ഓപ്പണിങ് വിക്കറ്റിൽ 88 റൺസ് ചേർത്തിരുന്നു. എന്നാൽ പിന്നീട് വന്നവർക്കൊന്നും ടീമിനെ മുന്നോട്ടുനയിക്കാനായില്ല.
ഏഴാമനായി ഇറങ്ങിയ നമൻ ധീർ നടത്തിയ വെടിക്കെട്ടാണ് മുംബൈയുടെ തോൽവി ഭാരം കുറച്ചത്. വെറും 28 പന്തുകൾ കളിച്ച നമൻ അഞ്ചു സിക്സും നാല് ഫോറുമടക്കം 62 റൺസോടെ പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് (0), നേഹൽ വധേര (1) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 13 പന്തിൽ നിന്ന് 16 റൺസെടുത്ത് മടങ്ങി. ഇഷാൻ കിഷൻ 14 റൺസെടുത്തു. ലഖ്നൗവിനായി രവി ബിഷ്ണോയിയും നവീൻ ഉൾ ഹഖും രണ്ടു വിക്കറ്റ് വീഴ്ത്തി
കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ്…
കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്…
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…