LATEST NEWS

‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല’; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മുനമ്പം വിഷയത്തിൽ അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളജിനുള്ള ദാനമാണെന്നും ഭൂമി തിരി ച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യ ക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആ ണെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് എടുത്തത്.

വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. അതേസമയം ഡിവിഷൻ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു.

സർക്കാരിന്റെ അപ്പീലിലായിരുന്നു ഹർജി. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെ മു നമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. തുടർന്ന് ഇതിനെതിരേ അപ്പീൽ പോവുകയായിരുന്നു.

SUMMARY: Munambam land is not-waqf land. High court issues crucial order

NEWS DESK

Recent Posts

പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി…

19 minutes ago

പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയാണ് റെയില്‍വേ ഗേറ്റിന്റെ ഇരുമ്പ്…

44 minutes ago

ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജിദ്ദയിലേക്കുള്ള വിമാന…

56 minutes ago

ശബരിമല സ്വര്‍ണ മോഷണം: പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം. വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പരാതി നല്‍കിയത്. പരാതി…

2 hours ago

കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി മലയാളികള്‍ യുപിയില്‍ പിടിയില്‍

ലഖ്നൗ: കോടികള്‍ വിലമതിക്കുന്ന തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ ഉത്തര്‍പ്രദേശ് കസ്റ്റംസിന്റെ പിടിയില്‍. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കല്‍ മുഹമ്മദ്…

2 hours ago

ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം; കുടുംബം സമ്മതിച്ചില്ല, ഭാര്യാസഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തി വ്യവസായി

സൂറത്ത്: ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം കുടുംബം എതിർത്തതിനെ തുടർന്ന് ഭാര്യയുടെ സഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ വസ്ത്ര…

2 hours ago