ബെംഗളൂരു: തുമക്കൂരുവിൽ പാകിസ്‌ഥാൻ ആസ്ഥാനമായുള്ള സംഘടന പ്രവർത്തിക്കുന്നുവെന്ന് പോലീസിൽ പരാതി. മുസ്‌ലിം സംഘടനയായ മർക്കസി മസ്‌ലിസെ മുഷവാരത് ആണ് പരാതി നല്‍കിയത്. പാക്ക് സംഘടനയായ മെഹ്‌ദി ഫൗണ്ടേഷൻ ഇൻ്റർനാഷനൽ (എംഎഫ്ഐ ) പ്രവർത്തിക്കുന്നതായാണ് പരാതി. റിയാസ് അഹമ്മദ് ഗോഹർ ഷാഹി നയിക്കുന്ന എംഎഫ്ഐ മെസിയ ഫൗണ്ടേഷൻ ഇന്റർനാഷണൽ, കൽക്കി അവതാർ ഫൗണ്ടേഷൻ, മെഹ്ദി ഫൗണ്ടേഷൻ ഇന്റർനാഷണൽ, ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിവൈൻ ലവ്, അഞ്ജുമാൻ സർഫറോഷ-ഇ-ഇസ്ലാം തുടങ്ങിയ നിരവധി ബാനറുകളിൽ പ്രവർത്തിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയുയർത്തുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ജിഗനിക്കടുത്തുള്ള രാജപുരയിൽ നിന്ന് 4 അംഗ പാക്ക് കുടുംബത്തെ പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ പൗരന്മാരായ റാഷിദ് അലി സിദ്ദിഖി (48), ഭാര്യ ആയിഷ ഹനീഫ് (38), മാതാപിതാക്കളായ മുഹമ്മദ് ഹനീഫ് (73), റുബീന (61) എന്നിവരെയാണ് ജിഗനി പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു പേരുകൾ സ്വീകരിച്ചാണ് ഇവർ ജിഗനിയിൽ ഒളിച്ചു താമസിച്ചിരുന്നത്. ഇവരിൽ നിന്ന് മെഹ്ദി ഫൗണ്ടേഷൻ ഇൻ്റർനാഷനലിൻ്റെ രേഖകൾ പോലീസ് പിടിച്ചെടുത്തിരുന്നു.
SUMMARY: Muslim organization complains that Pakistani organization is operating in Tumkuru
തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം…
ബെംഗളൂരു: സർജാപുര മലയാളിസമാജത്തിന്റെ ഓണാഘോഷം ‘സർജാപൂരം 2025’ ഓഗസ്റ്റ് 30,31 തീയതികളില്‍ അബ്ബയ്യ സർക്കിളിൽ ദി പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ ലഭിക്കുന്നത്…
ആലപ്പുഴ: ചേര്‍ത്തലയില്‍ 75 വയസ്സുള്ള പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍,…
ജറുസലം: തെക്കൻ ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർക്ക് കൊല്ലപ്പെട്ടു.…
ബെംഗളൂരു: നിയമസഭയിൽ ആർ.എസ്.എസ് ഗീതം ആലപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവും മുൻ…