കണ്ണൂർ: മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ് രംഗത്ത്. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‍ലിം ലീഗ് ഇടപ്പെടരുതെന്ന മാത്യു കുഴൽനാടന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഫ്ലക്സുമായി യൂത്ത് ലീഗ് രംഗത്തുവന്നത്. കണ്ണൂർ ഇരിക്കൂറിലാണ് മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’എന്ന് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. എന്നും ബോർഡിലുണ്ട്. യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചക്കിടിയിൽ വി ഡി സതീശനുവേണ്ടി സമ്മർദം ശക്തമാക്കിയ മുസ്ലിംലീഗിനെതിരെ വിമർശനവുമായി മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണമെന്ന് കോൺഗ്രസ് പറയുമോ എന്നും കുൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സതീശനെ പുകഴ്‌ത്തി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ വീണ്ടും രംഗത്തെത്തിയതാണ് കുഴൽനാടൻ അടക്കമുള്ളവരെ ചൊടുപ്പിച്ചത്.
SUMMARY: Muslim youth league protests against Mathew kuzhalnadan over his remarks
കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി…
തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960…
ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍ കോണ്‍ക്രീറ്റ് റോഡുകളാക്കുന്ന (വൈറ്റ് ടോപ്പിംഗ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…
ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ അറസ്സിൽ. ബഹ്റൈനിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗൾഫ് എയർലൈനിൽ യാത്ര…
തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ…