മുംബൈ: മുംബൈയിൽ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായ സംഭവം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തണ്ണിമത്തനിലൂടെ ഉള്ളില്‍ച്ചെന്ന എലിവിഷമാണ് മരണത്തിന് കാരണം. മരിച്ചവരുടെ ശരീരത്തിലും അവര്‍ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷാംശത്തിന്റെ സാന്നിദ്ധ്യം അടങ്ങിയിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
ഏപ്രിൽ 25 ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. സംഭവദിവസം മുംബൈയിലെ തങ്ങളുടെ വീട്ടിൽ ഇവർ ബന്ധുക്കൾക്കായി വിരുന്നൊരുക്കിയിരുന്നു. ബന്ധുക്കൾ പോയശേഷം രാത്രി ഒന്നോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്.
പിന്നാലെ ഉറങ്ങാൻ കിടന്നെങ്കിലും പുലർച്ചെ അഞ്ചോടെ എല്ലാവർക്കും കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചു. അവർ ഉടൻതന്നെ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഞായറാഴ്ച രാവിലെ 10 ഓടെ ഇളയമകൾ മരിച്ചു. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിച്ചവരുടെ തലച്ചോർ, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ചില ആന്തരികാവയവങ്ങൾ പച്ചനിറമായി മാറിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. വിഷബാധയെ സൂചിപ്പിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെയാണ് പോലീസ് വിശദമായ പരിശോധനയിലേക്ക് കടന്നത്. ഇതിലാണ് ഇവരുടെ ഉള്ളിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇവർ കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിലും സിങ്ക് ഫോസ്ഫൈറ്റ് കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച അതിഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഈ രാസവസ്തു അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനപൂർവ്വം കലർത്തിയതാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ മോർഫിൻ എന്ന ശക്തമായ വേദനാസംഹാരിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇത് മുൻപ് നടന്ന ഏതെങ്കിലും ചികിത്സയുടെ ഭാഗമാണോ, അബദ്ധത്തിൽ ശരീരത്തിലെത്തിയതാണോ അതോ ഇതിൽ കൂടുതൽ ദുരൂഹതയുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി പോലീസ് മറ്റ് കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍ കോണ്‍ക്രീറ്റ് റോഡുകളാക്കുന്ന (വൈറ്റ് ടോപ്പിംഗ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…
ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ അറസ്സിൽ. ബഹ്റൈനിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗൾഫ് എയർലൈനിൽ യാത്ര…
തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ…
ന്യൂഡൽഹി: വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ പ്രോസസ് അസോസിയേറ്റ് നിദാ ഖാൻ അറസ്റ്റിൽ.…
കൊല്ലം: വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിന്‍. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്ചകളിലായി തിരുവനന്തപുരം നോര്‍ത്തില്‍…
ലക്നൗ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലീഗിലെ അവസാന സ്ഥാനക്കാരായ ലക്നൗ സൂപ്പര്‍ജയന്റ്്സ് ആണ് ബെംഗളൂരുവിനെ…