ബെംഗളൂരു : മുത്തപ്പൻസേവാസമിതി ട്രസ്റ്റിന്റെ 17-മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം വിവിധ പരിപാടികളോടെ ഫെബ്രുവരി 14,15 തീയതികളിൽ നടത്തും. ഹോറമാവ് അഗ്ര റെയിൽവേ ഗേറ്റിന് സമീപമുള്ള ഉത്സവനഗരിയിലാണ് മഹോത്സവം നടത്തുന്നത്. ആലോചനായോഗത്തിൽ പ്രസിഡന്റ് എൻ.കെ. സന്തോഷ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.വി. ഷിലു, ട്രഷറർ എ.കെ. രമേശ്, ഓർഗനൈസിങ് സെക്രട്ടറി അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
SUMMARY: Muthappanseva Samiti Trust Muthappan Mahotsavam in February














