ഭക്ഷണത്തിന്റെ പേരില്‍ വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മില്‍ കൂട്ടയടി. തെലങ്കാന നിസാമാബാദിലെ നവിപേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ വരന്റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ല എന്ന പരാതിയാണ് പ്രശ്‌നത്തിന്റെ തുടക്കം. തുടർന്നുണ്ടായ വഴക്ക് കൂട്ടത്തല്ലിലാണ് അവസാനിച്ചത്.
നവിപേട്ട് സ്വദേശിനിയും നന്ദിപേട്ടില്‍ നിന്നുള്ള യുവാവും തമ്മിലായിരുന്നു വിവാഹം. ഭക്ഷണം വിളമ്പുന്നതിനിടെ മട്ടൻ കറി കുറഞ്ഞുപോയെന്ന് വരന്റെ ബന്ധുക്കള്‍ പരാതി പറഞ്ഞു. ഇതോടെ വിളമ്പുന്നവർ തിരിച്ചും ശബ്‌ദമുയർത്തി സംസാരിച്ചു. തുടർന്ന് വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടുകാരെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും പിന്നീട് കൂട്ടത്തല്ലുമായി.
ചേരി തിരിഞ്ഞായിരുന്നു ആക്രമണം. പാത്രങ്ങളും സാധനങ്ങളും കസേരയും എടുത്തെറിഞ്ഞു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കൂട്ടത്തല്ലില്‍ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ 19 പേർക്കെതിരെ പോലീസ് കേസെടുത്തു. കൂട്ടത്തല്ലിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
TAGS : THELUNKANA | MUTTON CURRY | FIGHT | MARRIAGE
SUMMARY : piece less in mutton curry; At the wedding pandal, the families of the bride and groom gather together
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…
അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…
ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി…