ASSOCIATION NEWS

മെെസൂരു കേരള സമാജം ഓണാഘോഷം; സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്

ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന് രാവിലെ 10.30 മുതല്‍ സമാജം സാംസ്കാരിക നിലയത്തില്‍ നടക്കും. അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ ബി.പി, ആർബിഎസ് ഇ.സി.ജി, ECHO സ്ക്രീനിംഗ് (ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമുണ്ടെങ്കിൽ മാത്രം) എന്നിവ സൗജന്യമാണ്. ചീഫ് കാർഡിയോളജിസ്റ്റായ ഡോ. അരുൺ ശ്രീനിവാസിൻ്റെ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.

കുത്താമ്പള്ളി കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയില്‍ 11 മണി മുതല്‍ നടക്കും. വൈവിധ്യമാർന്ന സാരികൾ, സെറ്റ് മുണ്ട്, ദാവണി, കുട്ടികളുടെ വസ്ത്രങ്ങൾ (ആൺകുട്ടികളും പെൺകുട്ടികളും,) ജെൻ്റ്സ് മുണ്ട്, ലുങ്കി, ബെഡ്ഷീറ്റുകൾ, തോർത്ത്, പട്ടുപാവട, ബ്ലൗസ് കഷണങ്ങൾ, ഫ്രോക്ക്, ചുരിദാറുകൾ, കുട്ടികൾക്കുള്ള പട്ടുപാവട എന്നിവ പ്രീസെയിലില്‍ ലഭ്യമായിരിക്കും.
SUMMARY: Mysore Kerala Samajam Onam celebrations; Free medical camp and presale of handloom fabrics on 24th

NEWS DESK

Recent Posts

വയനാട്ടിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…

28 minutes ago

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…

51 minutes ago

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…

1 hour ago

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…

2 hours ago

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ…

2 hours ago

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; 6 പേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…

3 hours ago