തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ പോര് പുതിയ തലത്തിലേക്ക്. എൻ. പ്രശാന്ത് ഐ.എ.എസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ചു. ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താൻ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് എൻ പ്രശാന്ത് ഐഎഎസിന്റെ അസാധാരണ നീക്കം.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ കൂടാതെ അഡീഷണല്‍ സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണൻ ഐഎഎസ് എന്നിവർക്കും മാതൃഭൂമി ദിനപത്രത്തിനും എൻ പ്രശാന്ത് വക്കില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. താൻ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
തനിക്കെതിരെ വ്യാജരേഖ നിർമിച്ചെന്നതടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ്. ഉന്നതിയിലെ സി ഇ ഒ പദവി ഒഴിഞ്ഞ ശേഷം എൻ പ്രശാന്ത് ഫയലുകൾ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണൻറെ രണ്ട് കത്തുകൾ പുറത്ത് വന്നിരുന്നു.
രണ്ട് കത്തുകളും ഗോപാലകൃഷ്ണനും ജയതിലകും ചേർന്ന് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് പ്രശാന്തിൻറെ ആരോപണം. ഇതിൻമേല്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ പ്രശാന്ത്, ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.
TAGS : PRASANTH IAS
SUMMARY : N Prashant has sent a lawyer notice to the Chief Secretary
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…