ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു വികസന വകുപ്പിന്റെ ചുമതല കൂടി ഉള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആണ് ഇക്കാര്യം അറിയിച്ചത്. 21.76 കിലോമീറ്റർ പാതയിൽ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള 13.7 കിലോമീറ്റർ എലിവേറ്റഡ് പാതയാണ് ആദ്യം തുറക്കുക. കല്ലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജെപി നഗർ ഫോർത്ത് ഫേസ്, ജയദേവ, താവരക്കരെ എന്നി 6 സ്റ്റേഷനുകളാണു ആദ്യഘട്ട പാതയിലുള്ളത്.
എംജി റോഡ്, ശിവാജിനഗർ, ടാനറി റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഡയറി സർക്കിള്‍- നാഗവാര 13.76 കിലോമീറ്റർ ഭൂഗർഭ പാത അടുത്ത വർഷം ഡിസംബറോടെ തുറന്നു നൽകാനാണു ലക്ഷ്യമിടുന്നത്. ഇരു പാതകളും പൂര്‍ണമായി പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ എംജി റോഡ്, ശിവാജിനഗർ, കന്റോൺമെന്റ് എന്നിവയുൾപ്പെടെ നിരവധി പ്രധാന യാത്ര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് സഹായകരമാകും. നഗരത്തിലെ വടക്ക്-തെക്ക് ഭാഗങ്ങളിലെ കണക്റ്റിവിറ്റിയെ മെച്ചപ്പെടുത്തുന്നതിനും, ജനസാന്ദ്രമായ റെസിഡൻഷ്യൽ ഏരിയകളെയും പ്രധാന വാണിജ്യ മേഖലകളെയും ബന്ധിപ്പിക്കുന്നതിനും പാത സഹായിക്കും.
SUMMARY: Namma Metro Pink Line; First phase of train service to start in May next year
കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…
കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…