BENGALURU UPDATES

നമ്മ മെട്രോ യെല്ലോ ലൈന്‍; ട്രെയിനുകളുടെ ഇടവേള 25 മിനിറ്റില്‍ നിന്ന് 15 മിനിറ്റിലേക്ക് ഉടന്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും. കൂടുതല്‍ ട്രെയിന്‍ സെറ്റുകള്‍ എത്തുന്നതോടെയാണ് ഇത് സാധ്യമാക്കുന്നത്. നിലവില്‍ 3 ട്രെയിനുകള്‍ മാത്രമാണ് യെല്ലോ ലൈനില്‍ ഉള്ളത്. ഇത് പുറമേ മൂന്ന് ട്രെയിനുകള്‍ കൂടി വൈകാതെ സര്‍വീസ് ആരംഭിക്കും. നാലാമത്തെ ട്രെയിന്‍ ഇതിനോടകം ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (ബി.എം.ആര്‍.സി.എല്‍) ലഭ്യമായിട്ടുണ്ട്. പരീക്ഷണ ഓട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് സര്‍വീസിന് പൂര്‍ണ സജ്ജമാകും. ഇതോടെ 25 മിനിട്ട് എന്നത് 15 മിനിറ്റായി കുറയുമെന്നാണ് ബിഎംആര്‍സിഎല്ലിന്റെ കണക്കുകൂട്ടല്‍. നിലവില്‍ യെല്ലോ ലൈനില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാലാമത്തെ ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്ക് കുറയ്ക്കാനാകുമെന്നുമാണ് ബിഎംആര്‍സിഎല്ലിന്റെ പ്രതീക്ഷ.

നാലാമത്തെ ട്രെയിന്‍ സെറ്റിന്റെ ആദ്യ കോച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് കോച്ചുകള്‍ ബുധനാഴ്ച രാത്രിയോടെയും എത്തി. ട്രെയിന്‍ സെറ്റിന്റെ പരീക്ഷണം ഈ ആഴ്ച ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബി.എം.ആര്‍.സി.എല്‍. 20 ദിവസത്തെ പരീക്ഷണ ഓട്ടമാണ് നടത്താനുള്ളത്. സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം, വൈദ്യുതി വിതരണ ശൃംഖലകളുമായുള്ള സംയോജനം ഉള്‍പ്പടെ വിവിധതരം പരിശോധനകളാണ് ഇനി പൂര്‍ത്തിയാക്കനുള്ളത്‌.

SUMMARY: Namma Metro Yellow Line; Interval of trains from 25 minutes to 15 minutes immediately
NEWS DESK

Recent Posts

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…

4 hours ago

കേരളസമാജം യെലഹങ്ക സോൺ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…

5 hours ago

ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കണ്ണൂർ: ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് പ്രാദേശിക നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ലീ​ഗി​ന്‍റെ പാ​നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ഉ​മ​ർ ഫാ​റൂ​ഖ്…

5 hours ago

മലയാള നാടകം ‘അനുരാഗക്കടവിൽ’ 22 ന് ഇ.സി.എ. ഹാളിൽ

ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…

6 hours ago

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

7 hours ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

7 hours ago