NATIONAL

നരേന്ദ്രമോദിയുടെ 75-ാം പിറന്നാൾ; വന്‍ ആഘോഷമാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം. ‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നി രണ്ടാഴ്ച നീളുന്ന പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്.

17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സേവ പഖ്വാഡ’ എന്ന പേരിലായിരിക്കും പരിപാടി. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകളും ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറൽസെക്രട്ടറി സുനിൽ ബൻസലും പത്രസമ്മേളനത്തിൽ പറഞ്ഞു.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം സെപ്റ്റംബര്‍ 25-നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനുമാണ്. ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം, ‘വികസിത് ഭാരത്’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടല്‍, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകള്‍, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: Narendra Modi’s 75th birthday; BJP to celebrate it grandly

NEWS DESK

Recent Posts

അമേരിക്കയിൽ ഇന്ത്യൻ വംശജനെ തലയറുത്ത് കൊന്നു

ന്യൂഡൽഹി: ഇന്ത്യൻ വംശജനെ യു.എസിലെ ഡള്ളാസിൽ തലയറുത്ത് കൊന്നു. ഭാര്യയുടെയും പതിനെട്ട് വയസുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് ചന്ദ്രമൗലിയെ സഹപ്രവര്‍ത്തകന്‍ കോബോസ്…

3 minutes ago

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകന്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍…

28 minutes ago

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത…

35 minutes ago

മലയാളി ജവാനെ നീന്തല്‍ കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മലയാളി ജവാനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ…

1 hour ago

പ്രകോപനപ്രസംഗം: ബിജെപി നേതാവ് സി.ടി. രവിയുടെപേരിൽ കേസ്

ബെംഗളൂരു: പ്രകോപനപ്രസംഗം നടത്തിയതിന് ബിജെപി നേതാവ് സി.ടി. രവിയുടെപേരിൽ പോലീസ് കേസ്. ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കുനേരേ കല്ലേറും സംഘർഷവുമുണ്ടായ മാണ്ഡ്യയിലെ…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവല്ല നെടുമ്പ്രം ആഴാത്തേരിൽ വീട്ടില്‍ എൻ രാജപ്പൻ (74) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ രാമയ്യ കോളേജിന് സമീപത്തെ വീട്ടിലായിരുന്നു…

3 hours ago