24 മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് ഒരു വർഷം പൂർത്തിയാകുന്ന നെപ്റ്റ്യൂണിന് സമാനമായ വലിപ്പമുള്ള എക്‌സോപ്ലാനറ്റ് കണ്ടെത്തി നാസ. രണ്ട് ഛിന്നഗ്രഹങ്ങളാണ് ഇക്കുറി ഭൂമിയ്ക്കടുത്തേയ്ക്ക് എത്തുന്നത്. ഇന്ന് വൈകുന്നേരവും നാളെ രാവിലെയുമായി ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തുമെന്ന് നാസ അറിയിച്ചു.
2007 ജെഎക്‌സ്2, 2020 എക്‌സ് ആർ എന്നിങ്ങനെയാണ് ഛിന്നഗ്രഹങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ 2007ജെഎക്‌സ്2 ഇന്ന് വൈകീട്ടും, 2020 എക്‌സ് ആർ നാളെ രാവിലെയോടെയുമാണ് ഭൂമിയ്ക്ക് അടുത്തായി എത്തുക. 2007ജെഎക്‌സ്2 ഇന്ന് വൈകീട്ട് 4.46 ഓടെ ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. 300 നും 670 നും ഇടയില്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 5.5 മില്യണ്‍ കിലോ മീറ്റർ അകലെയായിട്ടായിരിക്കും സ്ഥിതി ചെയ്യുക.
ജവഹർലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ അത്ര വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് മണിക്കൂറില്‍ 44,000 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാനാകും. 2020 എക്‌സ് ആർ നാളെ രാവിലെ 5.27 ഓടെയാകും ഭൂമിയ്ക്ക് സമീപം എത്തുക. ഭൂമിയില്‍ നിന്നും 2.4 മില്യണ്‍ കിലോ മീറ്റർ അകലെയായി ഈ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നാസ നല്‍കുന്ന വിവരം. മണിക്കൂറില്‍ പതിനായിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് ഏകതാപ്രതിമയുടെ അത്ര ഉയരം ഉണ്ട്.
അതേസമയം അതിവേഗത്തില്‍ ഭൂമിയ്ക്ക് അരികിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളെ നാസയിലെ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ വിവരങ്ങള്‍ അനുസരിച്ച് ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് സമീപത്ത് കൂടി കടന്ന് പോകാനാണ് സാദ്ധ്യത. എന്നാല്‍ ഇവയുടെ സ്ഥാനത്തില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ ഭൂമിയില്‍ പതിച്ചേക്കാം. ഇതാണ് ഗവേഷകരില്‍ ആശങ്കയുളവാക്കുന്നത്.
TAGS : NASA
SUMMARY : NASA has discovered a new planet similar to Neptune
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…