Categories: TOP NEWSWORLD

328 അടി വ്യാസം; ചൊവ്വയില്‍ കണ്ടെത്തിയ നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

ചൊവ്വയില്‍ കണ്ടെത്തിയ 328 അടി വ്യാസമുള്ള നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ. ചൊവ്വയുടെ ഉപരിതലത്തിനടിയിലുള്ള ജീവന്‍ നിലനില്‍ക്കാനിടയുള്ള ഗുഹകളിലേക്കുള്ള പാതയാവാം ഇതെന്നാണ് അനുമാനം. നാസയുടെ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ 2017 ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം.

ഏപ്രില്‍ 13 ന് നാസയുടെ ആസ്ട്രോണമി പിക്ചര്‍ ഓഫ് ദി ഡേയില്‍ പുറത്തുവിട്ടതാണ് ഈ ചിത്രം. ചൊവ്വയുടെ ഉപരിതലത്തിലെ അതിസങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നിന്ന് മാറി ജീവന് നിലനില്‍ക്കാന്‍ തക്ക സാഹചര്യങ്ങള്‍ ഇത്തരം ഗുഹകള്‍ നല്‍കുന്നുണ്ടാവാം എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

ഉപരിതല കാലാവസ്ഥ പ്രതികൂലമായതിനാല്‍ അവിടെ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത വിരളമാണ്. ഇക്കാരണത്താലാണ് ഉപരിതലത്തിനടയില്‍ അതിനുള്ള സാധ്യത പരിശോധിക്കുന്നത്. ചൊവ്വയില്‍ ഇത്തരത്തിലുള്ള 1000 ല്‍ ഏറെ ദ്വാരങ്ങള്‍ ഉണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. ഇവ ഉപരിതലത്തിന് താഴെയുള്ള ഗുഹകളിലേക്കുള്ള പാതയാണെന്നാണ് കരുതുന്നത്.

ഉല്‍ക്കാപതനങ്ങളിലൂടെയും ലാവാ പ്രവാഹത്തിന്റെ ഭാഗമായും സൃഷ്ടിക്കപ്പെട്ടതാവാം ഇവയെന്ന് കരുതുന്നു. ഇത്തരം ഗുഹകള്‍ക്കുള്ളില്‍ പുറത്തുള്ള കാലാവസ്ഥയില്‍ നിന്നുള്ള സംരക്ഷണം മാത്രമല്ല, ജല ഐസും, ജൈവ സംയുക്തങ്ങളും ജീവന് ആവശ്യമായ ഘടകങ്ങളും വര്‍ഷങ്ങളോളം സംരക്ഷിപ്പെടുന്നുണ്ടാവാമെന്നും ശാസ്ത്രലോകം വിശ്വസിക്കുന്നു.

ഭാവി ചൊവ്വാ ദൗത്യങ്ങളില്‍ ഈ ഗുഹകള്‍ പഠന വിധേയമാക്കിയേക്കാം. ഗുഹക്കുള്ളിലെ അനുകൂല സാഹചര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ ചൊവ്വയിലെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷിതമായി പാര്‍ക്കാനൊരിടമെന്ന രീതിയിലും ഈ ഗുഹകള്‍ ഉപയോഗപ്പെടുത്താനാവും.

TAGS : NASA
SUMMARY : NASA releases image of mysterious hole found on Mars measuring 328 feet in diameter

Savre Digital

Recent Posts

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടക്കും. കർണാടക…

23 minutes ago

മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി; സംഭവം കെങ്കേരി സ്റ്റേഷനില്‍, സര്‍വീസ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി. വിജയപുര ദേവരഹിപ്പരഗി സ്വദേശി ശാന്തഗൗഡ…

54 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,…

2 hours ago

ബൈക്ക് കുഴിയില്‍ വീണ് അപകടം: യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍…

2 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം 7 ന്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം 7 ന് രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര…

2 hours ago

റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം; എട്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടു

ഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന…

3 hours ago