ന്യൂഡൽഹി: ദേശീയപാതകളിലെ ചില ഭാഗങ്ങളിലുള്ള തുരങ്കങ്ങള്‍, പാലങ്ങള്‍, മേൽപാലങ്ങൾ, അടിപ്പാതകൾപോലുള്ള ഘടനകളുള്ള ഭാഗത്തിന് ഈടാക്കിയ ടോള്‍ നിരക്ക് ശതമാനം കുറച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇതിനായി, ടോൾ നിരക്കുകൾ കണക്കാക്കുന്നതിനുള്ള 2008ലെ ചട്ടങ്ങളില്‍ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഭേദഗതി വരുത്തി.
ദേശീയപാതകളിലെ ഓരോ കിലോമീറ്റർ നിർമിതിക്കും ഉപയോക്താക്കൾ ടോൾ നിരക്കായി പത്തിരട്ടി അടക്കണമെന്നാണ് നിലവിലെ ചട്ടം. തുരങ്കങ്ങള്‍, പാലങ്ങള്‍, ഫ്ലൈഓവറുകള്‍ പോലുള്ള ഘടനകളുള്ള ദേശീയപാതകളുടെ ടോള്‍ നിരക്കാണ് 50 ശതമാനം വരെ കുറയുക. ജനങ്ങളുടെ റോഡ് യാത്ര ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
പാലങ്ങള്‍, ഫ്ലൈഓവറുകള്‍ പോലുള്ള നിര്‍മ്മിതികളുളള ദേശീയ പാതയുടെ ഒരു ഭാഗത്തിന്റെ ഉപയോഗത്തിനുള്ള ഫീസ് നിരക്ക്, നിര്‍മ്മിതികളുടെ നീളം ഒഴികെയുള്ള ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തോട് നിര്‍മ്മിതികളുടെ നീളത്തിന്റെ പത്തിരട്ടി എന്ന രീതിയിലോ അല്ലെങ്കില്‍ ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ചിരട്ടി എന്ന രീതിയിലോ ആയിരിക്കും കണക്കാക്കുക. ഇതില്‍ ഏതാണ് കുറവ് അതായിരിക്കും പുതിയ ഭേദഗതി അനുസരിച്ച് ടോള്‍ ഫീസായി ഈടാക്കുക.
ഉദാഹരണമായി, ദേശീയപാതയുടെ ഒരു ഭാഗത്തിന്റെ ആകെ നീളം 40 കിലോമീറ്ററാണെങ്കില്‍, അതില്‍ നിര്‍മ്മിതി മാത്രമാണ് ഉള്‍പ്പെടുന്നതെങ്കില്‍, ഏറ്റവും കുറഞ്ഞ നീളം കണക്കാക്കുന്നത് ഇങ്ങനെയായിരിക്കും. നിര്‍മ്മിതിയുടെ നീളത്തിന്റെ പത്തിരട്ടി അതായത് 400 കിലോമീറ്റര്‍,അല്ലെങ്കില്‍ ദേശീയ പാതയുടെ ആകെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ച് മടങ്ങ് 200 കിലോമീറ്റര്‍ അടിസ്ഥാനമാക്കി ടോള്‍ ഈടാക്കും, ഇത് ഫലത്തില്‍ നിരക്ക് പകുതിയായി കുറയ്ക്കും.
SUMMARY: National Highway tunnel and bridge tolls to be halved; Centre amends rules
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…