ബെംഗളൂരു: കോഴിക്കോട് -ബെംഗളൂരു റൂട്ടില്‍ ആരംഭിച്ച നവകേരള ബസ് ബെംഗളൂരുവില്‍ എത്തി. പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് രണ്ട് മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.40 നാണ് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിചേര്‍ന്നത്. 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ബെംഗളൂരുവിലെ പ്രമുഖ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ബസിന് സ്വീകരണം നല്‍കി. ബസ് ജീവനക്കാരായ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയാഫര്‍, കണ്ടക്ടര്‍ ഷാജിമോന്‍ എന്നിവരെ സുവർണ ഭാരവാഹികള്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, കോറമംഗല സോൺ ചെയർമാൻ മധു മേനോൻ, കൺവീനർ ഷാജു കെ, ജില്ലാ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ബസിന് രാവിലെ താമരശ്ശേരിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കിയിരുന്നു.
ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്ന് യാത്രതിരിച്ച് 11.35 ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റു ഡീലക്സ് ബസുകളെ അപേക്ഷിച്ച് ചാർജ് കൂടുതലാണെങ്കിലും മികച്ച യാത്രാ സൗകര്യമാണു ബസിലുള്ളത്.
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…