നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍. നീറ്റ് യുജി പരീക്ഷകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശയ്ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയില്‍ എത്തിയത്.
കഠിന പരിശ്രമത്തിനോടുവില്‍ പൂര്‍ത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് നിര്‍ദേശിക്കുന്നത് അനുചിതമെന്നാണ് വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ പറയുന്നത്. ജൂലൈ എട്ടിന് പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കെയാണ് ഹര്‍ജി.
അതേസമയം നീറ്റ് യുജി പരീക്ഷ പേപ്പര്‍ ക്രമക്കേടില്‍. മുഖ്യ സൂത്രധാരന്‍ അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹസാരി ബാഗിലെ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന് ഉള് ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.
TAGS : NEET EXAM | SUPREME COURT | STUDENTS
SUMMARY : 56 students in Supreme Court against cancellation of NEET UG exam
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…