ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട് 38 ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. വീണ്ടും പരീക്ഷ നടത്തണോ വേണ്ടയോ എന്നതിൽ സുപ്രിംകോടതിയുടെ ഇന്നത്തെ വിധി നിർണായകമാണ്. പരീക്ഷയിൽ 67 പേർക്ക് മുഴുവൻ മാർക്കു ലഭിച്ചത് സിലബസ് ലഘൂകരിച്ചതുകൊണ്ടാണെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) സുപ്രീം കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇക്കാര്യവും സുപ്രീം കോടതി പരിഗണിക്കും.
വിദ്യാർഥികളും അധ്യാപകരും കോച്ചിങ് സെന്ററുകളുമാണ് ഹർജികൾ നൽകിയത്. മെയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മെയ് 17നാണ് ആദ്യ ഹർജി സുപ്രിംകോടതിയിലേക്ക് എത്തുന്നത്. തുടർന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വേനൽ അവധിക്ക് ശേഷം വാദം കേൾക്കാനായി ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് 37 ഹർജികൾ എത്തിയത്.
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വലിയ പ്രതിരോധത്തിൽ ആയിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥികളുടെ പരാതികൾ പരിശോധിക്കുന്നതിനായി മുൻ യു.പി.എസ്.സി ചെയർമാന്റെ അധ്യക്ഷതയിലുള്ള സമിതിയെ എൻ.ടി.എ നിയമിച്ചിരുന്നു. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും നീതിയുക്തമായ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ അടക്കം വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
<BR>
TAGS : NTA-NEET2024 | SUPREME COURT
SUMMARY : NEET Exam Irregularity. The Supreme Court will consider 38 petitions today
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില് ട്രെയിനില് തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര് - എറണാകുളം എക്സ്പ്രസിലാണ് (ട്രെയിന്‍ നമ്പര് 18189) തീപിടിച്ചത്. വിജയവാഡ…
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…
പത്തനംതിട്ട: ശബരിമല തീര്ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില് ഒരാള് മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്ഥാടകനുമായ രാജേഷ് ഗൗഡ്…
ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ…
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനരധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി…
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…