ആലപ്പുഴ: 71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. സിംബാബ്വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് ഉദ്ഘാടന ചടങ്ങില്‍ മോദി പങ്കെടുക്കും.
നെഹ്‌റു ട്രോഫി വെള്ളിക്കപ്പ് നേടാന്‍ ചുണ്ടനുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍. ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടന്‍വള്ളങ്ങള്‍ 21 എണ്ണമുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെയും പോരിനിറങ്ങും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം മത്സര വള്ളങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്.
രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ തുടക്കം. ഉദ്ഘാടനച്ചടങ്ങിനു ശേഷമാണു ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. വൈകിട്ട് നാലോടെ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലില്‍ ഏറ്റുമുട്ടുക. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്വല്‍ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെര്‍ച്വല്‍ ലൈനില്‍ ആദ്യം സ്പര്‍ശിക്കുന്ന വള്ളമാകും വിജയി.
SUMMARY: Nehru Trophy Boat Race today
ബെംഗളൂരു: മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ കൊള്ളയടിച്ച കേസില്‍ ഹരിയാനയില്‍ നാല്…
കാസര്‍കോട്: കാസര്‍കോട് ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു അതേ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.…
ബെംഗളൂരു: സുഡാന്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പണവും മോട്ടോര്‍ സൈക്കിളും കൊള്ളയടിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി…
മലപ്പുറം: മഞ്ചേരി ചെരണിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. പഴയ ഫ്ളക്സിനുള്ളില്‍ മൂടിയ നിലയില്‍ ആയിരുന്നു അസ്ഥികൂടം. കഴിഞ്ഞ ദിവസം…
കൊച്ചി: എറണാകുളം തേവരയില്‍ ടാങ്കർ ലോറിയില്‍ നിന്ന് സള്‍ഫൂരിക് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു. കണ്ണമാലി സ്വദേശിയുടെ കയ്യിലും…
ബെംഗളൂരു: ഡോക്ടറായ യുവതിയെ മയക്കുമരുന്ന് കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കേസ്. മുന്നേകൊലാല്‍ സ്വദേശിനിയായ ഡോ. കൃതിക എം റെഡ്ഡിയെ…