Monday, October 27, 2025
22.4 C
Bengaluru

പതിനേഴ് പുതിയ എംഎൽസിമാർ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 17 നിയമസഭാംഗങ്ങൾ തിങ്കളാഴ്ച കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 11 പേരെ നിയമസഭാംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രാജ്വെറ്റ്സ്, ടീച്ചേർസ് മണ്ഡലങ്ങളിൽ നിന്ന് മൂന്ന് പേർ വീതം ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

യതീന്ദ്ര സിദ്ധരാമയ്യ, ബൽഖീസ് ബാനു, എൻ. എസ്. ബോസരാജു (മന്ത്രി), കെ. ഗോവിന്ദരാജ് (മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്), വസന്ത് കുമാർ, ഇവാൻ ഡിസൂസ, ജഗ്ദേവ് ഗുത്തേദാർ (എല്ലാവരും കോൺഗ്രസ്), ബിജെപിയുടെ സി.ടി. രവി, എൻ. രവികുമാർ, എം ജി. മൂളെ, ജെഡിഎസിന്റെ ടി. എൻ. ജവരായി ഗൗഡ എന്നിവർ എതിരില്ലാതെ ജൂൺ ആറിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോൺഗ്രസിൻ്റെ ചന്ദ്രശേഖർ ബസവരാജ് പാട്ടീലും രാമോജി ഗൗഡയും ബിജെപിയുടെ ധനജയ സർജിയും ഗ്രാജ്വെറ്റ്സ് മണ്ഡലങ്ങളിൽ നിന്നും, കോൺഗ്രസിൻ്റെ ഡി. ടി. ശ്രീനിവാസയും ടീച്ചേർസ് മണ്ഡലങ്ങളിൽ നിന്ന് ജെഡിഎസിന്റെ എസ്.എൽ. ഭോജഗൗഡ, കെ. വിവേകാനന്ദൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, മുഖ്യമന്ത്രി സിദ്ധരാമയ്യ, നിയമ പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: KARNATAKA| OATH| MLC
SUMMARY: Newly seventeen mlcs took oath in karnataka

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അമ്മയുടെ നിര്യാണം; രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: രമേശ് ചെന്നിത്തലയുടെ മാതാവിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി...

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ്...

അങ്കമാലിയില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു

കൊച്ചി: മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി...

ആന്തരിക രക്തസ്രാവം; ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ ഐസിയുവില്‍

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌മത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ...

സൂര്യകാന്ത് മിശ്രയെ പിൻഗാമിയായി നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്...

Topics

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

Related News

Popular Categories

You cannot copy content of this page