തൃശൂർ: തൃശൂരില്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എല്‍എല്‍ബി വിദ്യാർഥിനിയാണ്
ആറ് മാസം മുമ്പാണ് നേഹയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസം നേഹയും ഭർത്താവ് രഞ്ജിത്തും നേഹയുടെ ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറിയിലായിരുന്ന നേഹ വാതില്‍ തുറക്കാത്തതിനെ തുടർന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
SUMMARY: Newlywed found hanging in her own home