കാസറഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് (38) മരിച്ചത്. കണ്ണൂരിലെ ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെടിക്കെട്ട് അപകടത്തിൽ നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റ സന്ദീപ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. അതേസമയം, സംഭവത്തിൽ എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് ജില്ലാ കലക്‌ടർ കെ ഇമ്പശേഖറിന് ഉടൻ കൈമാറും.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ നാലു പ്രതികൾ ഒളിവിലാണ്. മൂന്നുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്രക്കമ്മിറ്റിയ്ക്ക് പുറമെ ആഘോഷ കമ്മിറ്റിയിൽ ഉള്ളവരെയും പ്രതി ചേർക്കാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട്.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിൽ തിങ്കളാഴ്‌ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിച്ചതോടെയാണ് പടക്കപുരയ്ക്ക് തീപിടിച്ചത്. 154 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.
<BR>
TAGS : NILESWARAM BLAST | DEATH
SUMMARY : Nileshwaram fireworks accident. A youth who was undergoing treatment for serious burns died
തിരുവനന്തപുരം: സ്വർണ വില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ 22 കാരറ്റ് സ്വര്‍ണം പവന് 101,880…
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…
ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…
ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും…
കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തില്‍ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സംഭവത്തില്‍…