യെമൻ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാറിന്‍റെ അടക്കം പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം. ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണമെന്ന ആക്ഷൻ കൗണ്‍സില്‍ നിർദ്ദേശമാണ് കേന്ദ്ര സർക്കാര്‍ തള്ളിയത്.
ചർച്ച കുടുംബങ്ങള്‍ക്കിടയിലാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാറിന്‍റെ വാദം. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്‍റെ പേരില്‍ തർക്കം കടുക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം.
അതിനിടെ, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങള്‍ക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തില്‍ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെ എ പോളിന്‍റെ ആവശ്യം. 2017 ജൂലൈ 25ന് യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്.
SUMMARY: Nimisha Priya’s death sentence; Central government rejects demand to send Kanthapuram representatives to Yemen
ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം നെറ്റ്ഫ്ലിക്സില് നിന്ന്…
തൃശൂർ: അതിരൂപതാ മുന് ആര്ച്ച് ബിഷപ്പ് മാര് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. സിറിയക് കത്തോലിക്കാ ആര്ച്ച് ബിഷപ്പ്…
ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില് സര്ക്കാരിനും ദേവസ്വം ബോര്ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില് ഇടപെടുന്നില്ലെന്നും സുപ്രീംകോടതി…
ബെംഗളൂരു: എഐകെഎംസിസി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആബിദ് കൺവെൻഷൻ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ…
കൊച്ചി: ശബരിമലയിലെ സ്വര്ണപ്പാളി കേസില് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്ണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്സ് എസ്.പി. അന്വേഷിക്കും. കേസ്…