പാലക്കാട്: ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ റിപ്പോർട്ട് നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാർ നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സെപ്റ്റംബർ 30-ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടൻ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ഈ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.
SUMMARY: Nine-year-old girl’s hand amputated; Investigation report finds no error on doctors’ part
കോഴിക്കോട്: രാമനാട്ടുകരയില്‍ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകില്‍ കാർ ഇടിച്ച് അപകടം. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേർക്ക്…
തിരുവനന്തപുരം: 49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്കാണ് പുരസ്‌കാരം. തിരുവനന്തപുരം…
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ…
തിരുവനന്തപുരം: കേരളത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തില്‍ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകള്‍ തുറക്കുന്ന സമയം ഒരു…
കൊച്ചി: എറണാകുളത്ത് വൻ ലഹരി വേട്ട. നെടുമ്പാശ്ശേരിയില്‍ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരില്‍ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയില്‍…
ഭോപ്പാൽ: മധ്യപ്രദേശില്‍ 11 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്.…