തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട് നിപാ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ് ഇതിൽ 178 പേരും. പാലക്കാട് ആകെ 347 പേരും മലപ്പുറത്ത് 210 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് രണ്ട് പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം പുറത്തുവിട്ടത്.
മലപ്പുറത്ത് 13 പേർ ഐസിയു ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആവുകയും ചെയ്തു. പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
SUMMARY: Nipah. 675 people in the state on the contact list
ബെംഗളൂരു: ബെംഗളൂരു -തുമകുരു ഹൈവേയിലെ നെലമംഗലയ്ക്ക് സമീപം സ്വകാര്യ സ്ലീപ്പർ ബസ് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.…
ചെന്നൈ: ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് ചെന്നൈയിൽ നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട്…
കോഴിക്കോട്: പേരാമ്പ്രയില്‍ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകള്‍ക്കും നേരെയാണ്…
മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.…
കൊച്ചി: കളമശ്ശേരി എച്ച്‌എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് മൃതദേഹം കുവൈറ്റില്‍ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെതാണെന്ന് സ്ഥിരീകരിച്ചു.…
മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ…