Categories: KERALATOP NEWS

നിപ സംശയം; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: നിപ സംശയത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പ്രവേശിപ്പിച്ചു. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ.

സമീപ ജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. അതേസമയം രണ്ടാഴ്ച മുമ്പ് നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു.

TAGS : NIPHA | KOTTAYAM
SUMMARY : Nipha; One under surveillance in Kottayam

Savre Digital

Recent Posts

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

2 minutes ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

40 minutes ago

സുനില്‍ തോമസ് മണ്ണിലിന് സ്വീകരണം നല്‍കി

ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…

51 minutes ago

‘പാടാം നമുക്ക് പാടാം’; സംഗീതം പെയ്തിറങ്ങി കേരളസമാജം സംഗീത സന്ധ്യ

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…

57 minutes ago

പാലക്കാടൻ കൂട്ടായ്മ കന്നഡ പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…

1 hour ago

ബന്ധുവുമായി ആശുപത്രിയിലേക്ക് പോകവെ യുവതി വാഹനാപകടത്തില്‍ മരിച്ചു

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോൻ-മിനിമോള്‍ ദമ്പതികളുടെ മകള്‍ സ്വാതി…

2 hours ago