LATEST NEWS

നിതിൻരാജിന്റെ മരണം; മുൻകൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം പ്രതി ഡോ. എം.കെ റാം. റാമിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

നിതിന്‍ രാജിന്റെ മരണത്തില്‍ കേസെടുത്തത് മുതല്‍ ആരോപണ വിധേയരായ അധ്യാപകര്‍ ഡോക്ടര്‍ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നത്.

നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്.

സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

SUMMARY: Nithinraj’s death; Dr. Ram moves High Court seeking anticipatory bail

NEWS BUREAU

Recent Posts

തലശേരിയില്‍ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…

19 minutes ago

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…

52 minutes ago

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

2 hours ago

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…

3 hours ago

ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ…

4 hours ago

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…

4 hours ago