Monday, July 21, 2025
19.8 C
Bengaluru

മുലപ്പാലിന്റെ വാണിജ്യ വില്‍പ്പന പാടില്ല; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: മുലപ്പാലിന്റെ വാണിജ്യവില്‍പ്പന പാടില്ലെന്ന കര്‍ശന മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ). മുലപ്പാല്‍ അധിഷ്ടിതമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും എഫ്എസ്എസ്എഐ മുന്നറിയിപ്പ് നല്‍കി.

2006-ലെ എഫ്.എസ്.എസ് ആക്‌ട് പ്രകാരം മുലപ്പാൽ വിൽക്കുന്നതും സംസ്കരിക്കാനോ പാടില്ല. നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടിരിക്കുകയാണ് എഫ്എസ്എസ്എഐ.

മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ അടുത്തിടെ മുലപ്പാലിൻ്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽ മീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു. ആരോഗ്യമുള്ള ദാതാക്കളിൽ നിന്ന് (മുലയൂട്ടുന്ന അമ്മമാർ) ശേഖരിക്കുന്ന പാൽ പ്രോസസ്സ് ചെയ്ത് ശീതീകരിച്ചാണ് വിൽപ്പന. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പു​മായി എഫ്എസ്എസ്എഐ അധികൃതർ രംഗ​ത്തെത്തിയത്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍: പുതുക്കാട് മേഫെയര്‍ ബാറിന് മുന്നില്‍ വച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു....

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: ബിജെപി എംഎൽഎയുടെ മകനെതിരെ കേസ്

ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുൻ മന്ത്രിയും...

നമ്മ മെട്രോ മൂന്നാം ഘട്ടം; 11,137 മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പൊതുജനാഭിപ്രായം തേടി ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 11,137 മരങ്ങൾ...

ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: ആലുവയിലെ ലോഡ്ജ് മുറിയിൽ യുവതിയെ ആൺസുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Topics

നമ്മ മെട്രോ മൂന്നാം ഘട്ടം; 11,137 മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പൊതുജനാഭിപ്രായം തേടി ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 11,137 മരങ്ങൾ...

ബെംഗളൂരുവിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ബെംഗളൂരുവിലെ 75 ജംക്ഷനുകളുടെ നവീകരണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള...

40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി; അന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു: നഗരത്തിലെ 40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായ സംഭവത്തിൽ അന്വേഷണം...

കൂടുതൽ നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങുന്നു

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങാൻ സ്ഥലം...

ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ്...

ബെംഗളൂരുവിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ...

Related News

Popular Categories

You cannot copy content of this page