വിമാനക്കമ്പനികളായ വിസ്താര എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും നവംബറില്‍ ഒന്നിക്കും. ഇരു കമ്പനികളുടെയും ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.
യാത്രക്കാര്‍ക്ക് സേവന ശൃംഖല മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഇരുകമ്പനികളുടെയും ലയനം. ലയത്തിന് ശേഷം വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യയുടെ മേല്‍ത്തോട്ടത്തിലാകും. ഇതേ തുടര്‍ന്നുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. ലയനത്തിന് ശേഷമുള്ള വിസ്താര ബുക്കിംഗുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്യും. ഇതുകൂടാതെ നവംബര്‍ 12ന് ശേഷം വിസ്താരയുടെ എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ എന്ന ബ്രാന്റ്ിലേക്ക് മാറും. ഇരു കമ്പനികളുടെയും ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തുടങ്ങിയവരുടെ അനുമതിയും നേടിയിട്ടുണ്ട്.
മാറ്റത്തിന്റെ ഈ കാലയളവില്‍ ആവശ്യമായ പിന്തുണയും സൗകര്യവും യാത്രക്കാര്‍ക്ക് ഉറപ്പാക്കുമെന്ന് എയര്‍ ഇന്ത്യയും വിസ്താരയും അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി. ലയനത്തോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വിമാനങ്ങൾ തിരരഞ്ഞെടുക്കുന്നതിനുള്ള അവസരമുണ്ടാകുമെന്ന് വിസ്താര സി.ഇ.ഒ വിനോദ് കണ്ണൻ പറഞ്ഞു. വിമാന സർവീസുകൾ കേവലം ലയിപ്പിക്കുകയല്ല ചെയ്യുന്നത്. ഇതിനൊപ്പം മൂല്യങ്ങളും പ്രതിബദ്ധതകളും കൂടി കൈമാറുകയാണ് ചെയ്യുന്നതെന്നും വിനോദ് കണ്ണൻ കൂട്ടിച്ചേർത്തു. ലയനം ബുദ്ധിമുട്ടുകളില്ലാതെ പൂർത്തിയാക്കാനുള്ള നീക്കം തുടങ്ങിയതായി എയർ ഇന്ത്യ സി.ഇ.ഒ കാംപെൽ വിൽസണും പറഞ്ഞു.
2022 നവംബറിലാണ് ഇരു കമ്പനികളും ലയിക്കുമെന്ന് അറിയിച്ചത്. ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിലെ 25.1 ശതമാനം ഓഹരികൾ എയർ ഇന്ത്യയിൽ ഏറ്റെടുക്കും. നിലവിൽ വിസ്താരയിൽ 51 ശതമാനം ഓഹരികൾ ടാറ്റ ഗ്രൂപ്പിനും 49 ശതമാനം വിസ്താരയുടെ കൈയിലുമാണ്.
<br>
TAGS : AIR INDIA | VISTARA AIRLINE
SUMMARY : No extended flights from November 12; Merger with Air India
ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…
പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…
തിരുവനന്തപുരം: കേരളത്തില്‍ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദവും മധ്യകിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദവും മൂലം അടുത്ത മൂന്ന് ദിവസം കൂടി മഴ…
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുവേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം. രാഹുല്‍…
കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. സംഭവത്തിൽ കുഞ്ഞിന്റെ…
തൃശൂർ: എയിംസ് തൃശൂരില്‍ വരുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആലപ്പുഴയില്‍ എയിംസ് വരാന്‍ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും 'എസ്ജി…