തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് മുതൽ ഓൾ പാസ് സമ്പ്രദായം നിർത്തലാക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം അന്തിമ തീരുമാനം കൈക്കൊണ്ടു. പുതിയ സമ്പ്രദായം ഈ വർഷം മുതൽ നടപ്പാക്കും. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഉണ്ടാവില്ല. പത്താം ക്ലാസ്സിൽ ഈ രീതി നടപ്പാക്കുക 2026- 27 അധ്യയന വർഷത്തിലാകും. 2026-27ൽ എസ്എസ്എൽസി പരീക്ഷയിലും മിനിമം മാർക്ക് നടപ്പാക്കും. ഹൈസ്കൂൾ വിഭാഗത്തിലെ 8,9 ക്ലാസുകളിൽ ഇനിമുതൽ ഓൾ പാസ് ഉണ്ടാകില്ല. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പിന്നീട് 10-ാം ക്ലാസിലും മിനിമം മാർക്കും നിർബന്ധമാക്കും.
ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ മാറ്റത്തിനുള്ള തീരുമാനം. ഇന്റേണൽ മാർക്ക് കൂടുതൽ നൽകുന്നതും ഓൾ പാസും മൂലം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ഇക്കഴിഞ്ഞ വിദ്യാഭ്യാസ കോൺക്ലേവിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീരുമാനം പത്താം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് നിർബന്ധമാക്കും. ഇതേ രീതി എട്ടാം ക്ലാസിലും ഒമ്പതിലും നടപ്പാക്കും.
<BR>
TAGS : KERALA | EDUCATION
SUMMARY : No more All Pass from 8th Class: Change from this year
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…